നൈജീരിയയിൽ വീടുകൾ തോറും കയറിയിറങ്ങി 36 പേരെ കൊലപ്പെടുത്തി

അബുജ: നൈജീരിയയിൽ തോക്കുധാരികൾ ഗ്രാമത്തിൽ കടന്നുകയറി 36 പേരെ വെടിവച്ചുകൊന്നു. പ്ലേറ്റ്യൂ സംസ്ഥാനത്തെ യെൽവ സൻഗാം ഗ്രാമത്തിലാണു വീടുകൾ തോറും കയറിയിറങ്ങി കൊല നടത്തിയത്. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു.

പ്രവിശ്യയിലെ ശക്തരായ ഹൗസ–ഫുലാനി സംഘവും നാട്ടിലെ ചെറു സംഘങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നതു പതിവാണ്. ഇതേ സ്ഥലത്ത് 14നു 22 പേരെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. ഫുലാനി സംഘമാണ്  പിന്നിലെന്നു കരുതുന്നു.


Source: https://www.manoramaonline.com/news/world/2021/08/28/gunmen-kill-36-villagers-in-nigeria.html

Post a Comment

Post a Comment (0)

Previous Post Next Post